ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് പീഡിപ്പിക്കുന്ന 'സ്ഫടികം വിഷ്ണു' പൊലീസ് പിടിയില്‍

sfadikam vishnu

പാലക്കാട് : ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് പീഡിപ്പിക്കുന്നയാള്‍ അറസ്റ്റില്‍. പാലക്കാട് സൌത്ത് പൊലീസാണ് കൊടുമ്പ് സ്വദേശിയായ വിഷ്ണുവിനെ പിടികൂടിയത്. സ്ഫടികം സിനിമ സ്റ്റെല്‍ പിന്തുടര്‍ന്ന് കുറ്റകൃത്യം ചെയ്യുന്ന ഇയാള്‍ 'സ്ഫടികം വിഷ്ണു' എന്നാണ് അറിയപ്പെടുന്നത്. 

കഴിഞ്ഞ ദിവസം കൊടുമ്പ് സ്വദേശിയായ യുവതിക്കെതിരെ ഇയാള്‍ ഉടുമുണ്ട് ഊരി അതിക്രമം നടത്തിയിരുന്നു. ഇതില്‍ പരാതി ലഭിച്ച പൊലീസ് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തത്. 

വിഷ്ണുവിന്‍റെ അറസ്റ്റോടെ  കൊടുമ്പിനും സമീപ പ്രദേശത്തും സമാനമായ ആക്രമണം നേരിട്ട പലരും പരാതിയുമായി എത്തുന്നുണ്ട്. പാലക്കാട് കോടതി വിഷ്ണുവിനെ റിമാന്‍റ് ചെയ്തിട്ടുണ്ട്. 

ജോലി കഴിഞ്ഞ വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് വീടുകളിലേക്ക് മടങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇവരെ നിരീക്ഷിച്ച്, ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാന്‍ പദ്ധയിടും. 

ആരും ശ്രദ്ധിക്കുന്നില്ല എന്ന സമയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് സ്വന്തം ഉടമുണ്ട് അഴിച്ചെടുത്ത് സ്ത്രീകളുടെ പിന്നാലെ എത്തി മുണ്ട് മുഖത്തിട്ട് ആളെ മനസിലാക്കാതിരിക്കാനാണ് ഇത്. തുടര്‍ന്ന് ഇവരെ വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ എത്തിച്ച് പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി.

മാനഹാനി ഭയന്ന് ഇത്തരത്തില്‍ ആക്രമണം നേരിട്ട പലരും പുറത്തുപറയുന്നില്ലെന്നാണ് വിവരം. 'സ്ഫടികം വിഷ്ണു'  പിടിയിലായതോടെ കൂടുതല്‍ പരാതികള്‍ എത്തും എന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Share this story