ചേ​ര്‍ത്ത​ലയിൽ വി​ദ്യാ​ര്‍ഥി​നി​ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അറസ്റ്റിൽ

rape
rape

ചേ​ര്‍ത്ത​ല: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​യെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ പ്ര​തി​ക്ക്​ ത​ട​വും പി​ഴ​യും ശിക്ഷ. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍ഡി​ല്‍ തൃ​ച്ചാ​റ്റു​കു​ളം ഇ​ല്ല​ത്ത് നി​ക​ര്‍ത്ത് വീ​ട്ടി​ല്‍ സ​ബി​നെ (26) യാ​ണ് ചേ​ര്‍ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി (പോ​ക്‌​സോ) ജ​ഡ്ജി ശി​ക്ഷി​ച്ച​ത്. ആ​റു വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യു​മാ​ണ് ശി​ക്ഷ. 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം.

പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം മൂ​ന്നു വ​ര്‍ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം മൂ​ന്നു വ​ര്‍ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ഉ​ള്‍പ്പെ​ടെ​യാ​ണ് ശി​ക്ഷ. ചേ​ര്‍ത്ത​ല പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ്​ അ​ന്വേ​ഷി​ച്ച​ത്​ സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​റാ​യി​രു​ന്ന വി.​പി. മോ​ഹ​ന്‍ലാ​ലാ​ണ്.

വ​നി​ത സെ​ല്‍ സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ ജെ. ​ല​ത​യും അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ബീ​ന കാ​ര്‍ത്തി​കേ​യ​നും അ​ഡ്വ. വി.​എ​ല്‍. ഭാ​ഗ്യ​ല​ക്ഷ്മി​യും ഹാ​ജ​രാ​യി.

Tags