കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 25-കാരന്‍ അറസ്റ്റില്‍

rape


ഉന്നാവോ: കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 25-കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ബലാത്സംഗത്തിന് ഇരയായ യുവതി പിന്നീട് രക്തശ്രാവത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് പറഞ്ഞു. പ്രതി  വീട്ടിലെത്തിയപ്പോള്‍ യുവതി തനിച്ചായിരുന്നു എന്നും തുടര്‍ന്ന് ബലാല്‍ക്കാരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് ഊര്‍ജത്തിനായി ഉത്തേജക മരുന്ന് കഴിച്ചതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. 

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ  സഹോദരിയാണ് വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. സ്വകാര്യഭാഗങ്ങളില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു യുവതി. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും, യുവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ബലാത്സംഗം സ്ഥിരീകരിച്ചു. അമിത രക്തസ്രാവം മൂലമാണ് മരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടി എതിര്‍ത്ത ശേഷവും ഗൗതം പീഡനം തുടര്‍ന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം തുടങ്ങിയതോടെ ഭയന്ന പ്രതി, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. യുവതിയും പ്രതിയും തമ്മിലുള്ള ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി വീട്ടിലേക്ക് വരുമെന്ന് അറിയിക്കുകയും എന്നാല്‍ യുവതി ഇത് നിഷേധിച്ചതും ചാറ്റില്‍ വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.

Share this story