പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് : തമിഴ്നാട് സ്വദേശി റിമാൻഡിൽ
Tue, 10 Jan 2023

നാദാപുരം: പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി റിമാൻഡിൽ. തിരുവോട് പാലോളി ലക്ഷം വീട് കോളനിയിൽ കഴിയുന്ന മണികണ്ഠനെയാണ് (24) നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ഛർദിയെ തുടർന്ന് പതിനാലുകാരിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ഗർഭിണിയാണെന്ന് മനസ്സിലായത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതിയെ വളയം പോലീസ് അറസ്റ്റ് ചെയ്തത്.