ബം​ഗ​ളൂ​രുവിൽ ഏ​ഴാം​ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

rape

ബം​ഗ​ളൂ​രു: ചി​ക്ക​ബെ​ല്ലാ​പു​ര​യി​ൽ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സ​ർ​ക്കാ​ർ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ഷി​ദ്‌​ല​ഘ​ട്ട സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ജി. ​വെ​ങ്ക​ടേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്കൂ​ളി​ലെ ഓ​ഫി​സി​ൽ​വെ​ച്ചാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി​യെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ വെ​ങ്ക​ടേ​ഷ് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി സ്കൂ​ൾ ഓ​ഫി​സി​ൽ​വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി എ​തി​ർ​ത്തി​ട്ടും ലൈം​ഗി​ക പീ​ഡ​നം തു​ട​ർ​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വെ​ങ്ക​ടേ​ഷി​നെ​തി​രേ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags