കൊച്ചി തട്ടിപ്പിന്റെ കേന്ദ്രമാകുന്നെന്ന് മുംബൈ പൊലീസ് ; നിരീക്ഷണത്തിന് സൈബർ സെൽ
cyber

മുംബൈ: നോയിഡക്കും ഝാർഖണ്ഡിനും പിന്നാലെ സൈബർ തട്ടിപ്പുകളുടെ കേന്ദ്രമായി കേരളവും. ഓൺലൈൻ സമ്മാനക്കൂപ്പൺ, സ്വർണ നിക്ഷേപ തട്ടിപ്പുകളുടെ കേന്ദ്രം കേരളമാണെന്നാണ് മുംബൈ പൊലീസ് സൈബർ സെല്ലിന്റെ കണ്ടെത്തൽ. കഴിഞ്ഞ ഒന്നരമാസമായി മുംബൈ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ് കൊച്ചി.

മുംബൈ നഗരത്തിലെ പാന്ത് നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ അന്വേഷണമാണ് സൈബർ സെല്ലിനെ കേരളത്തിൽ എത്തിച്ചത്. സമ്മാനക്കൂപ്പൺ തട്ടിപ്പിൽ ഒരാൾക്ക് ഏഴ് ലക്ഷവും സ്വർണ നിക്ഷേപ തട്ടിപ്പിൽ മറ്റൊരാൾക്ക് 11 ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ് കേസുകൾ.

ഓൺലൈൻ വായ്പ തട്ടിപ്പിന്റെ കേന്ദ്രം പശ്ചിമ ബംഗാളും ബീഹാറുമാണ്. ലൈംഗിക ദൃശ്യങ്ങൾകാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ കേന്ദ്രം ഹരിയാനയും ഇൻഷൂറൻസ് തട്ടിപ്പിന്റെ കേന്ദ്രം നോയിഡയും, വൈദ്യുത ബില്ലിന്റെ പേരിലുള്ള തട്ടിപ്പ് കേന്ദ്രം ഝാർഖണ്ഡുമാണെന്നാണ് സൈബർ സെല്ലിന്റെ കണ്ടെത്തൽ.


 

Share this story