തെളിവെടുപ്പിനു കൊണ്ടുപോകുന്നതിനിടെ മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു

badhusha
badhusha

ആലപ്പുഴ: തെളിവെടുപ്പിനു കൊണ്ടുപോകുന്നതിനിടെ മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു. തൃശൂർ വാടാനപ്പള്ളി എംഎൽഎ വളവ് തിണ്ടിക്കൽ വീട്ടിൽ ബാദുഷ (33) ആണു രക്ഷപ്പെട്ടത്. ആലപ്പുഴ എസ്ഡി കോളജിന് സമീപം ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ നിർത്തിയപ്പോഴാണ് തൃശൂർ മതിലകം പൊലീസിന്റെ കസ്റ്റഡിയിൽ നിന്നു കൈവിലങ്ങുമായി പ്രതി ഇറങ്ങി ഓടിയത്. 

തൃശൂർ പുതിയകാവ് സെന്ററിനു സമീപത്തെ മലഞ്ചരക്ക് കട കുത്തിത്തുറന്നു 5,89,500 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ തെളിവെടുപ്പിനായി കായംകുളത്തേക്കു കൊണ്ടുപോകുന്നതിനിടെയാണ് പ്രതി കടന്നത്. മോഷ്ടിച്ച സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കായംകുളത്തെ പാർക്കിങ് സ്ഥലത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് തിരച്ചിൽ തുടങ്ങി. 

Tags