ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പൊ​ലീ​സ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; യുവാവ് അറസ്റ്റിൽ

arrest1
arrest1

എ​രു​മേ​ലി: ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി ക​രി​നി​ലം ഇ​ട​ക​ട​ത്തി ച​പ്പാ​ത്ത് ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന നി​ഥി​ൻ ബാ​ബു​വി​നെ​യാ​ണ് (29) എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഡ്യൂ​ട്ടി​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ര​ട്ടി ഭാ​ഗ​ത്ത് ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​യാ​ൾ ചീ​ത്ത​വി​ളി​ക്കു​ക​യും ധ​രി​ച്ചി​രു​ന്ന യൂ​ണി​ഫോം ന​ശി​പ്പി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പൊ​ലീ​സ് എ​ത്തി​യാ​ണ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ ബി​ജു ഇ.​ഡി, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ് ടി.​ജി, ര​വി പി.​കെ, സി.​പി.​ഒ അ​നീ​ഷ് കെ.​എ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ഥി​ൻ എ​രു​മേ​ലി സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ​കേ​സി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags