ഈ​രാ​റ്റു​പേ​ട്ടയിൽ പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

google news
pocso act

ഈ​രാ​റ്റു​പേ​ട്ട : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. തീ​ക്കോ​യി മാ​വ​ടി, വെ​ള്ളി​കു​ളം ഭാ​ഗ​ത്ത് മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ജി​ൻ​സ് മോ​ൻ തോ​മ​സി​നെ​യാ​ണ്​ (25) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും, കൂ​ടാ​തെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ളി​ത്തോ​ക്ക് കൊ​ണ്ട് അ​തി​ജീ​വി​ത​യു​ടെ ത​ല​ക്ക്​ നേ​രെ ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags