പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് കീഴടങ്ങി

police8
police8

പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പോലീസിൽ കീഴടങ്ങി. പത്തനംതിട്ട കോട്ടമലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കുടുംബപ്രശ്നത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിയായ വിപിൻ ഭാര്യ അശ്വതിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

സംഭവശേഷം രണ്ട് മക്കളെയും കൂട്ടി വിപിൻ കടന്നു കളയുകയായിരുന്നു. ഇയാൾക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത്. ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് വിപിൽ കീഴടങ്ങിയത്.

Tags