പ​ത്ത​നം​തി​ട്ടയിൽ വിദ്യാർത്ഥിനിക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

arrest
arrest

പ​ത്ത​നം​തി​ട്ട: ഡി​ഗ്രി വിദ്യാർത്ഥിനിയുടെ നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും, പി​ന്തു​ട​ർ​ന്ന് ഭയപ്പെടുത്താൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോ​ട്ടാ​ങ്ങ​ൽ ഭ​ഗ​വ​തി കു​ന്നേ​ൽ​വീ​ട്ടി​ൽ ബി.​ആ​ർ. ദി​നേ​ശ് (35), കോ​ട്ടാ​ങ്ങ​ൽ എ​ള്ളി​ട്ട മു​റി​യി​ൽ വീ​ട്ടി​ൽ മാ​ഹീ​ൻ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ വെച്ചാണ് സം​ഭ​വം. നാ​ട്ടു​കാ​ർ ദി​നേ​ശി​നെ പി​ടി​കൂ​ടി ത​ട​ഞ്ഞുവെ​ച്ച് പൊ​ലീ​സി​ൽ ഏൽപ്പിക്കുകയായിരുന്നു. എ​ന്നാ​ൽ, മാ​ഹീ​ൻ സ്ഥ​ല​ത്ത് നി​ന്ന്​ ഓടി പോവുകയായിരുന്നു. തു​ട​ർ​ന്ന്, വിദ്യാർത്ഥിനിയു​ടെ മൊ​ഴി​പ്ര​കാ​രം എ​സ്.​ഐ ടി.​പി. ശ​ശി​കു​മാ​ർ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​സ​ജീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

2023 ൽ ​പെ​രു​മ്പെ​ട്ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സ്ത്രീ​ധ​ന പീഢന, ദേ​ഹോ​പ​ദ്ര​വം ഉ​ൾ​പ്പെ​ടെ 10 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ദി​നേ​ശ്. സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ എ​ന്ന​തി​ന് വെ​ണ്മ​ണി പോലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ച​തി​ന് എ​ടു​ത്ത ര​ണ്ട് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പെ​രു​മ്പെ​ട്ടി, മ​ണി​മ​ല സ്റ്റേ​ഷ​നു​ക​ളി​ലെ​ടു​ത്ത അ​ഞ്ച്​ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ മാ​ഹീ​ൻ. ഇ​വ​രെ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Tags

News Hub