പത്തനംതിട്ടയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
arrested

റാന്നി: മുൻവിരോധത്താൽ വടിവാൾകൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ റാന്നി പൊലീസ് പിടികൂടി. ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ കെ.ജെ. പ്രിൻസിനെയാണ് (33)തിങ്കളാഴ്ച വൈകീട്ട് വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.

ചേത്തക്കൽ നടമംഗലത്ത് അരവിന്ദ് വി.നായറാണ് (28) ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്. ഞായർ വൈകീട്ട് ആറിന് റാന്നി ഗേറ്റ് ബാറിന്‍റെ മുൻവശം പാർക്കിങ് ഏരിയയിൽവെച്ച് പ്രിൻസ്, നേരത്തെയുള്ള വിരോധം കാരണം അരവിന്ദിനെ അസഭ്യം വിളിച്ചിരുന്നു. ഇതിന് പകരംചോദിക്കാൻ പ്രിൻസിന്‍റെ വീട്ടിലേക്ക് തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെ തന്നെ കാറിൽ ബന്ധുവായ മനുമോഹനുമായി റാന്നിയിൽനിന്നും പോകുമ്പോൾ, പ്രതി സ്കൂട്ടറിലെത്തി കാറിനുമുന്നിൽ കയറി കാർ തടയുകയായിരുന്നു. പൊടിപ്പാറ സ്കൂളിന് താഴെവെച്ചായിരുന്നു സംഭവം.

Share this story