പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസില്‍ പാസ്റ്ററും മധ്യവയസ്‌കനും പിടിയില്‍

google news
arrest1

വെ​ള്ള​റ​ട: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസിൽ  പാ​സ്റ്റ​റും മ​ധ്യ​വ​യ​സ്‌​ക​നും പി​ടി​യി​ലാ​യി. ആ​ര്യ​ങ്കോ​ട് മു​ള്ള​ന്‍കു​ഴി ന്യൂ ​ഇ​ന്ത്യാ പെ​ന്ത​ക്കോ​സ്ത് ച​ര്‍ച്ചി​ലെ പാ​സ്റ്റ​റാ​യി​രു​ന്ന ജോ​സ് മാ​ത്യു (56), മു​ള്ള​ന്‍കു​ഴി സ്വ​ദേ​ശി പ്ര​ദീ​പ് (46) എ​ന്നി​വ​രാ​ണ് ആ​ര്യ​ങ്കോ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

പെ​ന്ത​ക്കോ​സ്ത് ച​ര്‍ച്ചി​ലെ​ത്തി​യി​രു​ന്ന പെ​ണ്‍കു​ട്ടി​യെ നാ​ലു വ​യ​സ്സു​മു​ത​ല്‍ പാ​സ്റ്റ​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ലെ താ​ള​പ്പി​ഴ​ക​ള്‍ ശ്ര​ദ്ധി​ച്ച ച​ര്‍ച്ചി​ലെ വ​നി​താ അം​ഗ​ത്തി​നോ​ട് കു​ട്ടി പീ​ഡ​ന​വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ആ​ര്യ​ങ്കോ​ട് പൊ​ലീ​സി​ല്‍ കു​ടും​ബം പ​രാ​തി ന​ല്‍കി. തു​ട​ർ​ന്നാ​ണ്​ പ്ര​ദീ​പ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. ഒ​രു ദി​വ​സം മു​മ്പ്​ പ്ര​ദീ​പി​നെ​യും വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ​യി​ലെ ച​ര്‍ച്ചി​ല്‍ പാ​സ്റ്റ​റാ​യി ജോ​ലി നോ​ക്കു​ന്ന ജോ​സ് മാ​ത്യു​വി​നെ​യും പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്റ്റ് ആ​ര്യ​ന്‍കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. നെ​യ്യാ​റ്റി​ന്‍ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags