പാർട്ട്‌ ടൈം ജോലി തട്ടിപ്പ് ; യുവതിക്ക് നഷ്ടമായത് 32 ലക്ഷം

fraud

ക​ണ്ണൂ​ർ: പാ​ർ​ട്ട് ടൈം ​ജോ​ലി വഴി പണം  സ​മ്പാ​ദി​ക്കാ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ സ​ന്ദേ​ശം​ക​ണ്ട് പ​ണം ന​ൽ​കി​യ കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​നി​ക്ക് 32.30 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി. നി​ക്ഷേ​പി​ക്കു​ന്ന തു​ക​ക്ക​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ലാ​ഭം തി​രി​കെ ല​ഭി​ക്കു​മെ​ന്ന് ടെ​ല​ഗ്രാം സ​ന്ദേ​ശ​ത്തി​ലൂ​ടെ വി​ശ്വ​സി​പ്പി​ച്ചാ​ണ് യു​വ​തി​യെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്.

തു​ട​ക്ക​ത്തി​ൽ ന​ൽ​കി​യ ടാ​സ്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ ചെ​റി​യ ലാ​ഭ​ത്തോ​ടു​കൂ​ടി പ​ണം തി​രി​കെ ല​ഭി​ക്കും. പി​ന്നീ​ട് വ​ൻ തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം ന​ൽ​കി​യാ​ൽ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ലാ​ഭ​മോ മു​ത​ലോ തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ന്ന​താ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ രീ​തി.

മ​റ്റൊ​രു പ​രാ​തി​യി​ൽ ഫേ​സ്ബു​ക്കി​ൽ കു​ർ​ത്ത​യു​ടെ പ​ര​സ്യം​ക​ണ്ട് വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി പ​ണം ന​ൽ​കി​യ താ​വ​ക്ക​ര സ്വ​ദേ​ശി​നി​ക്ക് 2,880 രൂ​പ ന​ഷ്ട​മാ​യി. പ​ണം ന​ൽ​കി​യ​തി​ന് ശേ​ഷം പ​ണ​മോ വ​സ്ത്ര​മോ യു​വ​തി​ക്ക് ന​ൽ​കാ​തെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

വാ​ട്സ് ആ​പ് ന​മ്പ​ർ മാ​ത്ര​മാ​ണ് ബ​ന്ധ​പ്പെ​ടാ​ൻ ന​ൽ​കി​യ​ത്. സാ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ആ​ദ്യം സ്റ്റോ​ക്ക് തീ​ർ​ന്നെ​ന്ന് മ​റു​പ​ടി ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags