അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം ; ദമ്പതിമാർ അറസ്റ്റിൽ
പാലോട്: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്ന് അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ദമ്പതിമാർ അറസ്റ്റിൽ. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കടയിൽ മുടമ്പ് പഴവിളാകത്ത് വീട്ടിൽ കൊപ്ര ബിജു എന്ന രാജേഷ്(42), ഭാര്യ ഇടുക്കി ഉടുമ്പൻചോല കർണപുരം കൂട്ടാർ ചരമൂട് രാജേഷ് ഭവനിൽ രേഖ (33), പാലോട് നന്ദിയോട് ആലംപാറ തോട്ടരികത്ത് വീട്ടിൽ റെമോ എന്ന അരുൺ (27), ഭാര്യ പാങ്ങോട് വെള്ളയംദേശം കാഞ്ചിനട തെക്കുകര പുത്തൻവീട്ടിൽ ശിൽപ(26) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലോട്, പെരിങ്ങമ്മല, നന്ദിയോട് ഭാഗങ്ങളിൽ നടന്ന മോഷണങ്ങളുടെ അേന്വഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പെരിങ്ങമ്മല കൊച്ചുവിളയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും പാലോട് കള്ളിപ്പാറ വീട്ടിൽനിന്ന് 45 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്ന കേസുകളിലാണ് പാലോട് പൊലീസ് അന്വേഷണം നടത്തിയത്.