പാലക്കാട് സ്പിരിറ്റ് പിടികൂടിയ സംഭവം;ഒരാള്‍ കൂടി റിമാന്‍ഡില്‍

Palakkad spirit capture incident; one more in remand
Palakkad spirit capture incident; one more in remand

പാലക്കാട്: സംസ്ഥാന അതിര്‍ത്തിയില്‍ എരുത്തേമ്പതി പഞ്ചായത്തിലെ എല്ലപ്പെട്ടാന്‍ കോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിന്‍ തോപ്പില്‍ നിന്നും 2730 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി. 

തൃശൂര്‍ മട്ടത്തൂര്‍ ചെമ്പുചിറ അണലി പറമ്പില്‍ വീട്ടില്‍ ശ്രീകാന്ത് (34) ആണ് ചിറ്റൂര്‍ ഡിവൈ.എസ്.പി. മുമ്പാകെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളുമായി സ്പിരിറ്റ് പിടികൂടിയ തെങ്ങിന്‍ തോപ്പിലും നടുപ്പുണിയിലെ മറ്റൊരു തോപ്പിലും പോലീസ് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം തന്നെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ നല്‍കും.

 ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു. തോപ്പില്‍ നിന്നും പിടിയിലായ മാനേജര്‍ കള്ളിയമ്പാറ പരിശക്കല്‍ സ്വദേശി എ. ശെന്തില്‍കുമാറിനെ ശനിയാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ രണ്ടുപേരാണ് റിമാന്‍ഡിലായത്.

Tags