പാലക്കാട് പോക്‌സോ കേസിൽ വയോധികന് ഇരട്ട ജീവപര്യന്തം

COURT
COURT

പാലക്കാട് : ചെക്‌പോസ്റ്റ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന 5 വയസുകാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തവും 38 വർഷം വെറും തടവും 1,75,000 രൂപ പിഴയും ശിക്ഷ. എരുത്തേമ്പതി സ്വദേശി കെ.കെ. കന്തസ്വാമിയെയാണ് (77) ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷിച്ചത്.

2023 ഡിസംബർ 26-നാണ് സംഭവം. രാത്രി നടുപ്പുണി ചെക്‌പോസ്റ്റ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ബാലികയെ എടുത്തുകൊണ്ടുപോയി സമീപത്തുള്ള കുറ്റിക്കാട്ടിൽവെച്ച് പീഡിപ്പിക്കുകയും ശാരീരികക്ഷതം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ വാദം. കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വി. ജയപ്രകാശ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി 57 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രെമിക ഹാജരായി. കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, ലൈസൻ ഓഫീസർ എ.എസ്.ഐ. സതി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. 140 ദിവസംകൊണ്ട് വിചാരണയും പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷാ നടപടി.

Tags