പാലക്കാട് വീട്ടിൽ ഒളിപ്പിച്ചുവെച്ച കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ


പാലക്കാട്: പട്ടാമ്പിയിൽ വീട്ടിൽ ഒളിപ്പിച്ചുവെച്ച കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി മുസ്തഫ (66) ആണ് അറസ്റ്റിലായത്. വാടക വീടിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്ന 8.32 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്.
പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എച്ച്.വിനുവും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ എ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയപ്രകാശ് കെ, അനിൽകുമാർ ടി.പി, നന്ദു, അനൂപ് രാജ്.ആർ.എൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ആരതി സി എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Tags

വാഹനാപകടത്തിൽ കാലറ്റുപോയ ഓട്ടോ ഡ്രൈവറെ പ്രതിയാക്കിയതായി പരാതി ;ഇൻഷുറൻസ് തുക നിഷേധിക്കാൻ അഭിഭാഷകൻ നീക്കം നടത്തിയെ ന്ന് ആരോപണം
വാഹനാപകടത്തിൽ ഒരു കാൽ അറ്റുപോയ ഇൻഷൂറൻസ് ഓട്ടോഡ്രൈവർക്ക് ഇൻഷൂറൻസ് നഷ്ടപരിഹാരം നൽകാതെ അഭിഭാഷകൻ്റെ നേതൃത്വത്തിൽ വഞ്ചിച്ചതായി പരാതി. മയ്യിൽ കയരളത്തെ ജി.കെ വിജയനാണ് (61) കണ്ണൂരിലെ സുഭാഷ് ചന്ദ്രബോസെന്ന അഭി

പൊങ്കാലയ്ക്ക് ശേഷം ഒറ്റ രാത്രിക്കുള്ളിൽ ക്ലീൻ നഗരം ; നഗരസഭയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്
കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന