പാലക്കാട് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ganja

പാ​ല​ക്കാ​ട്: ച​ന്ദ്ര​ന​ഗ​ർ കൂ​ട്ടു​പാ​ത​യി​ൽ പ​രി​ശോ​ധ​ന​ക്കി​ടെ വാ​ഹ​നം നി​ർ​ത്താ​തെ ര​ക്ഷ​പ്പെ​ട്ട യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. പാ​ല​ക്കാ​ട് ക​ല്ലേ​പ്പു​ള്ളി തെ​ക്കു​മു​റി സ്വ​ദേ​ശി​ക​ളാ​യ സ​നോ​ജ് (26), അ​ജി​ത് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ നാ​ലു​കി​ലോ ക​ഞ്ചാ​വും മൊ​ബൈ​ൽ ഫോ​ണും പ്ര​തി​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്ന് ക​ഞ്ചാ​വ് മൊ​ത്ത​മാ​യി വാ​ങ്ങി സം​സ്ഥാ​ന​ത്തെ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​വ​രാ​ണ് ഇ​രു​വ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​സ്. രാ​ജീ​വ്, എ​സ്.​ഐ​മാ​രാ​യ എ​സ്. അ​നീ​ഷ്, ജ​ഗ്മോ​ഹ​ഹ​ൻ ദ​ത്ത, എ. ​രം​ഗ​നാ​ഥ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Share this story