ഒ​ല്ലൂ​രിൽ കാ​ർ ത​ട​ഞ്ഞ് ര​ണ്ട​ര കി​ലോ സ്വ​ർ​ണം ത​ട്ടി​യ കേസിൽ അഞ്ചുപേർ പിടിയിൽ

police
police

ഒ​ല്ലൂ​ർ: പീ​ച്ചി ക​ല്ലി​ടു​ക്കി​ൽ കാ​ർ ത​ട​ഞ്ഞ് ര​ണ്ട​ര കി​ലോ സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ പ്ര​തി​യ​ട​ക്കം അ​ഞ്ചു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. മു​ഖ്യ​പ്ര​തി പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല തി​രു​മൂ​ല​പു​രം ചു​ങ്ക​ത്തി​ലാ​യ ചി​റ​പ്പാ​ട്ടി​ൽ വീ​ട്ടി​ൽ റോ​ഷ​ൻ വ​ർ​ഗീ​സ് (29), തി​രു​വ​ല്ല ആ​ലം​തു​രു​ത്തി മാ​ങ്കു​ള​ത്തി​ൽ വീ​ട്ടി​ൽ ഷി​ജോ വ​ർ​ഗീ​സ് (23), തൃ​ശൂ​ർ എ​സ്.​എ​ൻ പു​രം പ​ള്ളി​ന​ട ഊ​ള​ക്ക​ൽ വീ​ട്ടി​ൽ സി​ദ്ദി​ഖ് (26), തൃ​ശൂ​ർ നെ​ല്ലാ​യി കൊ​ള​ത്തൂ​ർ തൈ​വ​ള​പ്പി​ൽ വീ​ട്ടി​ൽ നി​ശാ​ന്ത് (24), തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക അ​ടി​പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ഖി​ൽ നാ​ഥ് (36) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണു​ത്തി, പീ​ച്ചി, വി​യ്യൂ​ർ, ഒ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ​സം​ഘം സാ​ഗോ​ക്ക് സ്ക്വാ​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി​യ​ത്.

സി​ദ്ദി​ഖ്, നി​ശാ​ന്ത്, നി​ഖി​ൽ നാ​ഥ് എ​ന്നി​വ​രെ 27ന് ​പു​ല​ർ​ച്ച 3.30ഓ​ടെ കു​തി​രാ​നി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വ​ല്ല​യി​ൽ​നി​ന്നാ​ണ് ഷി​ജോ വ​ർ​ഗീ​സ്, റോ​ഷ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.  

Tags