വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ലക്ഷങ്ങളുമായി മുങ്ങിയ പ്രതി പിടിയിൽ
s,,sl

പത്തനംതിട്ട: മാൾട്ട, ബൽഗേറിയ, ഖത്തർ, കമ്പോഡിയ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പോലീസ് പിടിയിൽ. 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ഇരിക്കൂർ വെള്ളാട് കുട്ടിക്കുന്നുമ്മേൽ വീട്ടിൽനിന്നും തളിപ്പറമ്പ് പയ്യന്നൂർ നരിക്കാമള്ളിൽ ഷൈജുവിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന നിമൽ ലക്ഷ്മണനാണ്(25) പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ11 മുതൽ മേയ് 28 വരെയുള്ള കാലയളവിലാണ് ഇയാൾ തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കൽ വീട്ടിൽ ഹരീഷ് കൃഷ്ണനാണ് (27) പരാതിക്കാരൻ. ഹരീഷിന്റെയും മറ്റും ഉടമസ്ഥതയിൽ വെണ്ണിക്കുളത്ത് പ്രവർത്തിക്കുന്ന ഡ്രീം ഫ്യൂച്ചർ കൺസൾട്ടൻസ് എന്ന സ്ഥാപനത്തെയാണ് പ്രതി കബളിപ്പിച്ച് പണം തട്ടിയത്.

പോലീസ് നടത്തിയ ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതി കബളിപ്പിച്ച് തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
 

Share this story