തിരുവനന്തപുരത്ത് കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

ganja

നേമം: മൂന്നംഗ സംഘത്തെ കഞ്ചാവുമായി നേമം പൊലീസ് പിടികൂടി. വെള്ളറട സ്വദേശി വിപിന്‍, പാലോട് സ്വദേശി മുഹമ്മദ്, തിരുവനന്തപുരം സ്വദേശി നന്ദു എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം ഇന്നോവ കാറില്‍ എത്തിയ സംഘത്തില്‍നിന്ന് ആറുകിലോയോളം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നേമം സ്റ്റേഷനുസമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍നിന്ന് കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരുകയായിരുന്നുവെന്നാണ് വിവരം. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്റെ മകനാണ് നന്ദു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

Share this story