പൊലീസുകാർക്ക് നേരെ ആക്രമണം ; ഗുണ്ടാ സംഘത്തിലെ 12 പേർ പിടിയിൽ
നെടുമങ്ങാട്: പൊലീസുകാരെ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ 12 പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
കരിപ്പൂര് മൊട്ടൽമൂട് കുഴിവിള വീട്ടിൽ സ്റ്റമ്പർ എന്ന അനീഷ് (30), നെടുമങ്ങാട് അരശുപറമ്പ് കിഴക്കുംകര വീട്ടിൽ രാഹുൽ രാജൻ (30), കരിപ്പൂര് വാണ്ട മുടിപ്പുര കുമാരി സദനത്തിൽ വിഷ്ണു (33), കരിപ്പൂര് വാണ്ട ത്രിവേണി സദനം വീട്ടിൽ പ്രേംജിത്ത് (37), പനങ്ങോട്ടേല അഖിലേഷ് ഭവനിൽ അനൂപ് (20), മേലാംകോട് മൂത്താംകോണം പുളിമൂട്ടിൽ വീട്ടിൽ രാഹുൽ രാജ് (20), മൂത്താംകോണം തടത്തരികത്തു പുത്തൻവീട്ടിൽ രഞ്ജിത്ത് (30), നെട്ടിറച്ചിറ പന്തടിവിള വീട്ടിൽ സജീവ് (29), പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട സാന്ദ്ര ഭവനിൽ ജഗൻ(24), ആനാട് ഉണ്ടപ്പാറ കുഴിവിള സംഗീത ഭവനിൽ സജിൻ (24), തൊളിക്കോട് വിതുര കൊപ്പം വൃന്ദ ഭവനിൽ വിഷ്ണു(24), വെള്ളനാട് കൂവക്കുടി നിധിൻ ഭവനിൽ ജിതിൻ കൃഷ്ണ (28) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.
കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടാസംഘമാണ് പോലീസിനെ ആക്രമിച്ചത്. തിങ്കളാഴ്ച നടക്കുന്ന ജന്മദിനത്തിൽ ഗുണ്ടകൾ ഒത്തുകൂടുന്നു എന്ന വിവരം ലഭിച്ച പൊലീസ് അനീഷിനെ വിളിച്ചുവരുത്തി പരിപാടി നടത്തരുതെന്ന് പറഞ്ഞു.