മുംബൈയിൽ അമ്മയെ കൊന്ന് മൃതദേഹഭാഗങ്ങൾ ​ക്ലോസറ്റിലിട്ട മകൾ അറസ്റ്റിൽ

kottayam-crime

മുംബൈ: അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ ഛേദിച്ച് ​ക്ലോസറ്റിലും ടാങ്കിലും തള്ളിയ കേസിൽ 23 വയസുള്ള മകൾ അറസ്റ്റിൽ. വീണ ജെയിൻ (53) ആണ് കൊല്ലപ്പെട്ടത്. മൃതദേഹ ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ​ക്ലോസറ്റിലും ഇരുമ്പു പെട്ടിക്കുള്ളിലാക്കി കക്കൂസ് ടാങ്കിലും തള്ളുകയായിരുന്നു. മാസങ്ങൾക്കു മുമ്പാണ് സംഭവം. കണ്ടെടുക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു ശരീര ഭാഗങ്ങൾ.

സംഭവത്തിൽ മക​ൾ റിംപിൾ ജെയിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അമ്മയെ കൊന്ന് ​ശരീരഭാഗങ്ങൾ ക്ലോസറ്റിലിട്ട കാര്യം അവർ വെളിപ്പെടുത്തിയത്.

വീണ ജെയിനിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരനും ബന്ധുവും പരാതി നൽകിയതോടെയാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചത്. നവംബർ 26നാണ് ഏറ്റവും ഒടുവിലായി ബന്ധുക്കൾ വീണയെ കണ്ടത്. പൊലീസ് വീണയുടെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ ക്ലോസറ്റിൽ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി.

Share this story