പങ്കാളിയുമായുള്ള നിരന്തര സംഘര്‍ഷം: യുവാവ് സ്വവര്‍ഗ പ്രണയിയെ മഴുകൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തി

murder


പങ്കാളിയുമായുള്ള നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവ് സ്വവര്‍ഗ പ്രണയിയെ മഴുകൊണ്ട് കഴുത്തറുത്തുകൊന്ന് വയലില്‍ കുഴിച്ചിട്ടു. ഗുജറാത്തിലെ പഞ്ച്മഹലിലാണ് സ്വവര്‍ഗ പ്രണയികള്‍ തമ്മിലുള്ള സംഘര്‍ഷം കൊലപാതകത്തില്‍ എത്തിയത്. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും നഗ്ന ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ്, കൊലപാതകം നടത്തിയത് എന്നാണ് സംഭവത്തില്‍ പിടിയിലായ യുവാവ് പൊലീസിനോട് പറഞ്ഞത്. 

സുരേഷ് പരാമര്‍ എന്നയാളാണ് കഴിഞ്ഞ ആഴ്ച തന്റെ സഹോദരന്‍ സുമനെ കാണാനില്ലെന്ന് പറഞ്ഞ് പഞ്ച് മഹല്‍ പൊലീസിനെ സമീപിച്ചത്. സുമനും റാഞ്ചോദ് രാത്വ എന്നയാളുമായി സ്വവര്‍ഗ പ്രണയം ഉണ്ടായിരുന്നതായും ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതയില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ആരോപണ വിധേയനായ റാഞ്ചോദ് രാത്വയെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ്, കൊലപാതകത്തിന്റെ അണിയറക്കഥകള്‍ പുറത്തുവന്നത്. 

Share this story