അനന്തരവനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം ; യുവതിയെ വെട്ടികൊലപ്പെടുത്തി ഭർത്താവ്
ഇറ്റാവ : ഭാര്യക്ക് അനന്തരവനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിയായ ഗൾഫാമിനെ കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.
കോട്‌വാലി സദർ ഏരിയയിലെ കത്ര ഷംഷേർഖാനിലുള്ള യുവതിയുടെ മാതൃവീട്ടിൽ ഉച്ചകഴിഞ്ഞാണ് സംഭവം. ഭാര്യാസഹോദരന്‍റെ വീട്ടിലെത്തിയ ശേഷം ഗൾഫം ഭാര്യ ഫർഹീൻ ബാനോയെ മൂർച്ചയുള്ള ആയുധം കൊണ്ട് തലയിലും കഴുത്തിലും ആവർത്തിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവസമയത്ത് സ്ത്രീയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഗൾഫാമിനെ പിടികൂടി പൊലീസിൽ അറിയിക്കുകയായിരുന്നു. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാനോ ചികിത്സക്കിടെയാണ് മരിച്ചത്.
ആറ് വർഷം മുമ്പാണ് ഗൾഫം ബാനോയെ വിവാഹം കഴിച്ചത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ ഏഴ് മാസമായി മാതൃവീട്ടിൽ താമസിക്കുകയായിരുന്നു ബാനോ. ഈ സമയത്താണ് തന്‍റെ അനന്തരവനുമായി ബന്ധമുണ്ടെന്ന് ഗൾഫം സംശയിച്ച് തുടങ്ങിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.