ഭാര്യയുമായി ബന്ധമെന്ന് സംശയം : യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍
court

കൽപ്പറ്റ: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളം എടവാട്ടന്‍ നാസര്‍ (36) നെ കുത്തിക്കൊന്ന കേസിലാണ് പയ്യന്നൂര്‍ പിലാത്തറ താഴത്തെപുരയില്‍ ടി.പി. ശിവാനന്ദന്‍ എന്ന പ്രകാശന്‍ (49) കുറ്റക്കാരനെന്ന് രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) ജഡ്ജ് കെ. ഷൈന്‍ കണ്ടെത്തിയത്. 

2006 ജനുവരി എട്ടിന് ഉച്ചക്ക് രണ്ടരയോടെ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപത്തെ റോഡിലായിരുന്നു പ്രദേശത്തെ നടുക്കിയ കൊലപാതകം നടന്നത്. ഇറച്ചിക്കട ഉടമയായിരുന്നു കൊല്ലപ്പെട്ട നാസര്‍. കൊട്ടിയൂര്‍ ചുങ്കക്കുന്നിലെ ഇറച്ചിക്കടയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മാനന്തവാടി ഭാഗത്തേക്ക് പോകവെ പ്രതിയായ പ്രകാശന്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കൊലപ്പെടുത്തുകമായിരുന്നുവെന്നാണ് കേസ്. 26 സാക്ഷികളെ വിസ്തരിച്ചു. ശിക്ഷ ബുധനാഴ്ച വിധിക്കും.

Share this story