ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ് : 22 കാരൻ പിടിയിൽ
ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ് : 22 കാരൻ പിടിയിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ പോലീസ് പിടിയിൽ. ഡൈമുക്ക് സ്വദേശി നിധീഷാണ് പിടിയിലായത്. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലായ നിധീഷ് ഓട്ടോയിൽ വച്ച് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു.

രണ്ടുമാസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയാണ് പതിമൂന്നുകാരി വിവരം പറഞ്ഞത്. ചൈൽഡ്‍ലൈൻ വിവരം വണ്ടിപ്പെരിയാർ പോലീസിനെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതിയായ നിധീഷ്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത നിധീഷിനെ നാളെ കോടതിയിൽ ഹാജരാക്കും.
 

Share this story