കൊല്ലത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: 30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര നോർത്ത്, രാജേഷ് ഭവനിൽ രാഹുലാണ് (24) പിടിയിലായത്.
പുതിയകാവിൽ വെച്ച് സംശയാസ്പദമായി കണ്ട രാഹുലിനെ പൊലീസ് തടഞ്ഞ്നിർത്തി നടത്തിയ ദേഹപരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.
കരുനാഗപള്ളി എ.സി.പി പ്രദീപ് കുമാര്‍, ഇൻസ്പെക്ടർ ബിജു, എസ്.ഐമാരായ ഷമീർ, ഷാജിമോൻ, ജോയ്, എ.എസ്.ഐ തമ്പി, സി.പി.ഒ ഷഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ഡാൻസാഫ് സബ് ഇൻസ്പെക്ടർ കണ്ണന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് നടത്തിയ പ്രതിയെ പിടികൂടിയത്.