സുൽത്താൻബത്തേരിയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി യുവതി പിടിയിൽ
arrest

സുൽത്താൻബത്തേരി : വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി യുവതി അറസ്റ്റിലായി. മേപ്പാടി നെല്ലിമുണ്ട പി. റഹീന (27) ആണ് അറസ്റ്റിലായത്. ദേശീയ പാതയിൽ ബീനാച്ചി ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് മൈസൂരു കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയിൽ നിന്നും 5.55ഗ്രാം എം. ഡി.എം.എ പിടികൂടിയത്. 

സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, മാനുവൽ ജിംസൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ, കെ.കെ. ബാലചന്ദ്രൻ എന്നിവരും ഉണ്ടായി.

Share this story