ടെമ്പോ ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ

bnmk

മണ്ണുത്തി: ടെമ്പോ ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കിയ സംഭവത്തില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്ന് കുറയില്‍ കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ ഷാഹുല്‍ഹമീദ് (20) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദേശത്ത് നിന്നു എത്തുന്നത് സംബന്ധിച്ച് ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പിടികൂടിയത്.

കഴിഞ്ഞ മെയ് 27 ണ് നെല്ലിക്കുന്ന് കുറയില്‍നിന്നും ഉടമയെ ബന്ദിയാക്കി മർദിച്ച് പണവും ട്രെമ്പോട്രാവലറും തട്ടിയെടുത്തത്. തുടര്‍ന്ന് മണ്ണുത്തി പൊലീസ് നടത്തിയ അമ്പേഷണത്തില്‍ ആറ് പേര്‍ പിടിയിലായി. അന്ന് വിദേശത്തേക്ക് കടന്ന പ്രതിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

Share this story