മ​ണ്ണാ​ര്‍ക്കാ​ട് ല​ഹ​രി വി​ൽ​പ​ന നടത്തിയ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

google news
arrest

മ​ണ്ണാ​ര്‍ക്കാ​ട്: കാ​റി​ല്‍ വി​ല്‍പ​ന​ക്കെ​ത്തി​ച്ച 3.33 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. മ​ണ്ണാ​ര്‍ക്കാ​ട് പെ​രി​മ്പ​ടാ​രി നാ​യാ​ടി​ക്കു​ന്ന് ക​ല്ലേ​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ അ​ബ്ദു​ൽ സ​ലീം (35), പ​ന​ച്ചി​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ജ്മ​ല്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ക്ക​ണ്ണം​പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ചേ​ര്‍ന്ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​രു​വ​രും മ​ണ്ണാ​ര്‍ക്കാ​ട് പ്ര​ദേ​ശ​ത്തെ മു​ഖ്യ​ല​ഹ​രി വി​ല്‍പ​ന​ക്കാ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം 44 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഇ​രു​വ​രെ​യും ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യി​രു​ന്നു. ടൗ​ണി​ല്‍ മു​ഗ​ള്‍ ടീം ​എ​ന്ന ഹോം ​ഡെ​ക്ക​റേ​ഷ​ന്‍ സ്ഥാ​പ​ന​ത്തി​ന്റെ മ​റ​വി​ലാ​യി​രു​ന്നു ല​ഹ​രി​വി​ല്‍പ​ന. ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷ​വും വി​ല്‍പ​ന തു​ട​രു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ല്‍നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​രു​വ​രും ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ല​ഹ​രി​മ​രു​ന്നി​ന്റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വി​ല്‍പ്പ​ന​ശൃം​ഖ​ല​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം മ​ണ്ണാ​ര്‍ക്കാ​ട് ഡി​വൈ.​എ​സ്.​പി ടി.​എ​സ്. ഷി​നോ​ജ്, പാ​ല​ക്കാ​ട് ന​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി. അ​ബ്ദു​ൽ മു​നീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണാ​ര്‍ക്കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ര്‍ ഇ.​എ. സു​രേ​ഷ് അ​ട​ങ്ങു​ന്ന സം​ഘ​വും ജി​ല്ല പൊ​ലീ​സ് ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ച്ച്. ഹ​ര്‍ഷാ​ദ് ഉ​ള്‍പ്പ​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ര്‍ന്നാ​ണ് ല​ഹ​രി​മ​രു​ന്നും പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യ​ത്.

Tags