മ​ണ്ണാ​ർ​ക്കാ​ട് എം.​ഡി.​എം.​എ​യു​മാ​യി യുവാവ് അ​റ​സ്റ്റി​ൽ

google news
arrested

മ​ണ്ണാ​ർ​ക്കാ​ട്: മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​മ്പു​ഴ എ​ള​മ്പു​ലാ​ശ്ശേ​രി ക​രി​യോ​ട് കൈ​ച്ചി​റ ഷി​ബി​ന്‍ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് 19.7 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. മ​ണ്ണാ​ര്‍ക്കാ​ട് ഡി​വൈ.​എ​സ്.​പി ടി.​എ​സ്. ഷി​നോ​ജി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം മ​ണ്ണാ​ര്‍ക്കാ​ട് എ​സ്.​ഐ ഇ.​എ. സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം വീ​ട്ടി​ല്‍വെ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വ​സ്ത്ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലു​ണ്ടാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. ഇ​തി​ന് മു​മ്പും ഇ​യാ​ളെ സ​മാ​ന​മാ​യ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags