സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ
jailed

മാനന്തവാടി: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുനെല്ലി അപ്പപ്പാറ മുള്ളത്തുപാടം തിരുനെല്ലി എം.എം. റാസിലാണ് (19) പിടിയിലായത്.

തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ 16കാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് തിരുനെല്ലി പൊലീസ് ഇൻസ്പെക്ടർ പി.എൽ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോയ വിദ്യാർഥിനിയെ കാണാതായതിനെത്തുടർന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും അന്വേഷിച്ച് വരുകയായിരുന്നു. ഇതിനിടെ കുട്ടിയെ യുവാവ് തിരിച്ച് ടൗണിൽ കൊണ്ടുവിടുകയായിരുന്നു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ വകുപ്പുകളും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാസിൽ നേരത്തെ എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതി കൂടിയാണ്.

Share this story