മ​ഞ്ചേ​രിയിൽ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

google news
nnnjk

മ​ഞ്ചേ​രി : ര​ണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി മ​ഞ്ചേ​രി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ജ​ലാ​ലു​ദ്ദീ​ൻ ശൈ​ഖാ​ണ് (51) പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്‌​ക്വാ​ഡും മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ് ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ല്ലി​പ്പ​റ​മ്പി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​ണി​ത്. ബം​ഗാ​ളി​ൽ​നി​ന്ന് സ്ഥി​ര​മാ​യി ല​ഹ​രി​വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രി​ൽ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പ്ര​തി​യെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഉ​ത്ത​ര മേ​ഖ​ല എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്ക്വാ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, മ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്. വി​നു, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. ശി​വ​പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ രാ​ജ​ൻ നെ​ല്ലി​യാ​യി, ജി​ഷി​ൽ നാ​യ​ർ, ടി. ​ശ്രീ​ജി​ത്ത്, സ​ച്ചി​ൻ ദാ​സ്, അ​ഖി​ൽ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മ​ഞ്ചേ​രി ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത് സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Tags