ഗർഭിണിയായ ആദ്യ ഭാര്യയെ കൊലപ്പെടുത്തി; പതിനഞ്ചു വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാര്യയെയും കൊലപ്പെടുത്തി യുവാവ്

kottayam-crime
kottayam-crime

റാസൽഖൈമ: ​ഗർഭിണിയായ ആദ്യ ഭാര്യയെ കുത്തികൊന്ന യുവാവ് രണ്ടാമത്തെ ഭാര്യയെയും കൊലപ്പെടുത്തി . യുഎഇയിലെ റാസൽഖൈമയിലാണ് സംഭവം. കാമറോൺ സ്വദേശിയായ നാൽപ്പതുകാരനാണ് ഏഴ് വയസുകാരിയുടെ മകളുടെ മുൻപിൽ വെച്ച് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത്.

ആദ്യ ഭാര്യയെ കൊലപ്പെടുത്തി 15 വർഷത്തിന് ശേഷമാണ് ഇയാൾ രണ്ടാം ഭാര്യയെ കൊലപ്പെടുത്തുന്നത്. 2010 ലായിരുന്നു ആദ്യത്തെ കൊലപാതകം. അന്ന് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും ദയാധനം നൽകി ഒത്തു തീർപ്പാക്കുകയായിരുന്നു. പിന്നാലെ ഇയാൾ അഞ്ച് വർഷത്തെ ജയിൽവാസം അവസാനിപ്പിച്ച് പുറത്തിറങ്ങി. തുടർന്ന് രണ്ടാം വിവാഹം കഴിച്ചു. ഇതിൽ പ്രതിക്ക് ഒരു മകളുണ്ട്.

കുടുംബ വഴക്കിനെ തുടർന്നാണ് ഇയാൾ അറബ് യുവതിയായ രണ്ടാം ഭാര്യയെയും കൊലപ്പെടുത്തിയത്. പ്രതി ഇടയ്ക്ക് സ്വ​ദേശത്ത് പോകുകമായിരുന്നു. ഈ സമയത്ത് മറ്റൊരാളുമായി യുവതി അടുപ്പത്തിലായതാണ് പ്രതിയെ ചൊടിപ്പിച്ചത്. മകളെ യുവതിയുടെ ആൺസുഹ്യത്ത് ഉപദ്രവിച്ചിരുന്നുവെന്നും കേസ് ഡയറിയിൽ പറയുന്നു. മകൾ വിവരങ്ങൾ പിതാവായ പ്രതിയോട് പറഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്. 

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടിക്ക് മുൻപിൽ വെച്ച് ഇയാൾ രണ്ടാം ഭാര്യയെയും കൊലപ്പെടുത്തിയത്. ആദ്യത്തെ ഭാര്യയെയും കുടുംബ വഴക്കിനെ തുടർന്നാണ് ഇയാൾ കൊലപ്പെടുത്തിയത്.

Tags