ഡല്‍ഹിയില്‍ യുവാവ് അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി

crime

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ യുവാവ് അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. അച്ഛന്‍, അമ്മ എന്നിവര്‍ക്കു പുറമേ സഹോദരി, മുത്തശ്ശി എന്നിവരെയാണ് കൊലപ്പെടുത്തിയത്. വര്‍ധിച്ച മയക്കുമരുന്നുപയോഗത്തെത്തുടര്‍ന്ന് മകനെ ശകാരിച്ചതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. കേശവ് (25) ആണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ പിന്നീട് അറസ്റ്റുചെയ്തു.

കേശവിന്റെ അച്ഛനായ ദിനേഷ് കുമാര്‍ (42), അമ്മ ദര്‍ശന്‍ സൈനി (40), മുത്തശ്ശി ദീവാനോ ദേവി (75), സഹോദരി ഉര്‍വശി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേരുടെ മൃതദേഹങ്ങളില്‍ കുളിമുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മറ്റുരണ്ടുപേരുടേത് കിടപ്പുമുറിയിലും കണ്ടെത്തി. പ്രതിയെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

മയക്കുമരുന്നുപയോഗത്തെത്തുടര്‍ന്ന് കേശവ് പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഇവിടെനിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് തിരിച്ചെത്തിയത്. 

Share this story