പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവ്

court

തൃശൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ സുഹൃത്തിന്  ആറ് കൊല്ലം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച്  . തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദ് . ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വിനയനെയാണ് പോക്സോ ആക്ടിൽ ശിക്ഷിച്ചത്.  2018 മെയ് മാസം മുതൽ ജൂലൈ മാസം വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

15 വയസുകാരിയായ കുട്ടിയുടെ പിതാവ് നാട്ടിൽ ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്തായ പ്രതി വീട്ടിൽ സ്ഥിരമായി വരികയും കുഞ്ഞിനെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി സ്കൂളിലെ ഹെഡ്മിസ്ട്രസ്സിനെ വിവരമറിയിച്ചതോടെ ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് പേരാമംഗലം പൊലീസ് കേസെടുത്ത് കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ഷെൽട്ടൽ ഹോമിലാക്കുകയുമായിരുന്നു. അമ്മ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. 

Share this story