15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; 19-കാരൻ അറസ്റ്റിൽ
jhgfd

ഗൂഡല്ലൂര്‍: വീട്ടില്‍ തനിച്ചായിരുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു. മസിനഗുഡിക്കുസമീപം ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ആനക്കട്ടി ഏപ്പനാട് സ്വദേശി രമേശിനെ (19)യാണ് ഗൂഡല്ലൂര്‍ ഓള്‍ വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി. സുശീലയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂര്‍ ഓള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. രക്ഷിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന് ഉപദ്രവിക്കുകയായിരുന്നു.

Share this story