പത്തനംതിട്ടയിൽ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പത്തുവയസ്സുകാരനുനേരേ ലൈംഗികാതിക്രമം കാട്ടിയയാള്‍ പിടിയില്‍
ugfdxcvb

മല്ലപ്പള്ളി(പത്തനംതിട്ട): സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പത്തുവയസ്സുകാരനുനേരേ ലൈംഗികാതിക്രമം കാട്ടിയയാള്‍ പിടിയില്‍. കല്ലൂപ്പാറ ചെങ്ങരൂര്‍ പാട്ടത്തില്‍ വീട്ടില്‍ സുധീഷ് കുമാറാണ് (42) കീഴ്വായ്പൂര്‍ പോലീസിന്റെ പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസ്.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സ്‌കൂള്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ കുട്ടിയോടാണ് ഇയാള്‍ ലൈംഗികമായി അതിക്രമംകാട്ടിയത്. ഭയന്ന കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. അമ്മ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ ചെങ്ങരൂരുള്ള വീട്ടില്‍നിന്ന് സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ഇയാളെ ഫോണിലൂടെ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

എസ്.ഐ. കെ.സുരേന്ദ്രന്‍ കെ, എ.എസ്. ഐ. അജു, സി.പി.ഒ.മാരായ ജെയ്സണ്‍, ജെസ്ന, ശരണ്യ, രതീഷ്, അന്‍സീം, ശശികാന്ത്, സജില്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

Share this story