വ്യാ​ജ ഷെ​യ​ർ ട്രേ​ഡി​ങ് വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് പ​ണം തട്ടിയ ആൾ പിടിയിൽ

google news
fraud

കോ​ഴി​ക്കോ​ട്:വ്യാ​ജ ഷെ​യ​ർ ട്രേ​ഡി​ങ് വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടിയ കാ​ളി​കാ​വ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ.മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി​യാ​യ മു​ജീ​ബി​നെ​യാ​ണ് (41) കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്  വ​ഴി വ്യാ​ജ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ കൂ​ടു​ത​ൽ ലാ​ഭം വാ​ഗ്ദാ​നം ചെയ്താണ്  കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്ന് 48 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തത്  .

റി​ട്ട​യ​ർ ചെ​യ്ത് വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്, ഷെ​യ​ർ ട്രേ​ഡി​ങ് രം​ഗ​ത്ത് പ​രി​ച​യ​വും പ്രാ​ഗ​ല്ഭ്യ​വു​മു​ള്ള വ്യ​ക്തി​ക​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഷെ​യ​ർ ട്രേ​ഡി​ങ് സം​ബ​ന്ധ​മാ​യ ക്ലാ​സു​ക​ളും ടി​പ്പു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി 48 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി അ​യ​പ്പി​ച്ചു ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ന്റെ ഒ​രു ഭാ​ഗം ഇ​ന്റ​ർ​നെ​റ്റ് ബാ​ങ്കി​ങ് വ​ഴി മു​ജീ​ബി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തു​ക​യും അ​വി​ടെ​നി​ന്ന് ചെ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ വ​ഴി ആ ​അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തു​ന്ന വ​ലി​യ തു​ക​ക​ൾ പ​ണ​മാ​യി പി​ൻ​വ​ലി​ക്കാ​ൻ സ​ഹാ​യം ചെ​യ്ത​തി​നാ​ണ് പ്ര​തി​യെ കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ട്ടി​യെ​ടു​ത്ത പ​ണം എ​ത്തി​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ വി​പി​ൻ ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ല​പ്പു​റം കാ​ളി​കാ​വ് ബ്രാ​ഞ്ചി​ലെ മു​ജീ​ബി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ട് തി​രി​ച്ച​റി​ഞ്ഞ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags