മലപ്പുറത്ത് തോട്ടങ്ങളിൽനിന്ന്​ അടക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ
arrested

വ​ഴി​ക്ക​ട​വ്: തോ​ട്ട​ത്തി​ൽ നി​ന്ന് സ്ഥി​ര​മാ​യി അ​ട​ക്ക മോ​ഷ്ടി​ക്കു​ന്ന​യാ​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കാ​ര​ക്കോ​ട് കോ​ലാ​ർ വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (42) വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ട​ക്ക മോ​ഷ​ണം പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ അ​ട​ക്ക വ്യാ​പാ​രി​ക​ളോ​ട് അ​ന്വേ​ഷി​ച്ച​തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഒ​രാ​ൾ അ​ട​ക്ക വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. 21 കി​ലോ അ​ട​ക്ക​യാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണ​മു​ത​ൽ കൊ​ണ്ടു​പോ​യ സ്കൂ​ട്ട​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ത്തു. എ​സ്.​ഐ ഒ.​കെ. വേ​ണു, എ.​എ​സ്.​ഐ കെ. ​മ​നോ​ജ്, പൊ​ലീ​സ് ഉ​ദ‍്യോ​ഗ​സ്ഥ​രാ​യ റി​യാ​സ് ചീ​നി, എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ, ജോ​ബി​നി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Share this story