മലപ്പുറത്ത് 2.655 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ
Oct 1, 2024, 19:21 IST
മലപ്പുറം : മഞ്ചേരിയിൽ 2.655 ഗ്രാം മെത്താംഫിറ്റമിനുമായി നിസാർ (48) എക്സൈസ് പിടിയിൽ . മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിനീഷ് ഇ യുടെ നേതൃത്വത്തിലുള്ള മഞ്ചേരി എക്സൈസ് സർക്കിൾ സംഘവും, മലപ്പുറം എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എക്സൈസ് ഇൻസ്പെകടർ ടി ഷിജുമോൻറെ നേതൃത്വത്തിലുള്ള സ്ക്വാഡ് പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.