മലപ്പുറത്ത് 45 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കൾ അറസ്റ്റിൽ
Sep 23, 2024, 19:03 IST
മലപ്പുറം: മലപ്പുറം തിരൂരിൽ 45 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കൾ അറസ്റ്റിൽ. ബാംഗ്ലൂരിൽ നിന്നുമാണ് ഈ സംഘം എം ഡി എം എ വില്പനക്കായി എത്തിച്ചത്.തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബിൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും കേന്ദ്രീകരിച്ച് വില്പന നടത്തുവാനാണ് രാസ ലഹരി കൊണ്ടു വന്നതെന്നാണ് പ്രാഥമിക നിഗമനം. തിരൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുകയാണെന്ന് തിരൂർ പൊലീസ് അറിയിച്ചു.