മലപ്പുറത്ത് മധ്യവയസ്കയെ പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും

jail
jail

മലപ്പുറം: മധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് തടവ് ശിക്ഷ. 59കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 40,000 പിഴയും ശിക്ഷ വിധിച്ചത്. ബലാത്സംഗം ചെയ്യണമെന്ന ലക്ഷ്യത്തോടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാവ് 59കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരൂർ തെക്കൻ അന്നാര പുളിങ്കുന്നത്ത് അർജുൻ ശങ്കറി(38)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരി പത്തിന് പുലർച്ചെ 5.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡജ് റെനോ ഫ്രാൻസിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായിരുന്ന അബ്ദുൾ ബഷീർ, പി.കെ. പത്മരാജൻ, ടി.പി. ഫർഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനായി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനി കുമാർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Tags