മലപ്പുറത്ത് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 16 വർഷം കഠിനതടവ്
Nov 29, 2024, 19:00 IST
മലപ്പുറം: 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് ശിക്ഷ വിധിച്ച് നിലമ്പൂർ അതിവേഗ പോക്‌സോ സ്പെഷ്യൽ കോടതി.
കാളികാവ് കെ എ കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് ജഡ്ജി കെ പി ജോയ് 16 വർഷം കഠിനതടവിനും 1,10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.