പ്രണയം നടിച്ച് യുവതിയുടെ സ്വർണവും പണവും കവർന്നു; യുവാവിനെതിരെ കേസ്
arrested

വളപട്ടണം: പ്രണയം നടിച്ച് മനോവൈകല്യമുള്ള പെൺകുട്ടിയിൽനിന്നും സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. പെൺകുട്ടി ക്ലാസിന് പോകുന്നതിനിടെയാണ് താജിർ പരിചയം സ്ഥാപിച്ചത്.

അമ്മക്ക് സുഖമില്ലെന്നും മറ്റും പറഞ്ഞ് പെൺകുട്ടിയിൽനിന്നും എട്ട് പവനും 5,000 രൂപയും തട്ടിയെടുക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സ്വർണാഭരണങ്ങൾ കാണാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് കാര്യം തിരക്കിയപ്പോഴാണ് താജിറിന് കൊടുത്തതായി പെൺകുട്ടി പറഞ്ഞത്. സ്വർണാഭരണങ്ങളും പണവും തിരിച്ചുനൽകാൻ താജിർ തയാറായില്ല. തുടർന്നാണ് പരാതി നൽകിയത്.

Share this story