സോഷ്യൽ മീഡിയ വഴി വായ്പ നൽകുന്ന പരസ്യം നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ സംഭവം : തമിഴ്‌നാട് സ്വദേശി കുന്നംകുളം പൊലീസ് പിടിയിൽ

ravikumar
ravikumar

തൃശൂർ: സോഷ്യൽ മീഡിയ വഴി വായ്പ നൽകുന്ന പരസ്യം നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ തമിഴ്‌നാട് സ്വദേശിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു .പഴഞ്ഞി സ്വദേശിയായ യുവാവ് ഫേസ്ബുക്കിൽ പരസ്യം കണ്ട് 50 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടു. വായ്പയുടെ നടപടിക്രമങ്ങൾക്കായി(പ്രൊസസിങ്) അഞ്ച് ലക്ഷം രൂപ നൽകണമെന്നായിരുന്നു അടുത്ത ആവശ്യം. പിന്നാലെ പഴഞ്ഞി സ്വദേശി പണം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് 50 ലക്ഷം രൂപ നൽകാതെ പ്രതി സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു. 

തമിഴ്‌നാട് മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതി ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം മൊബൈൽ ഓഫ് ചെയ്ത് പ്രതി എറണാകുളത്തുണ്ടന്ന് മനസിലാക്കിയ പ്രതിയെ തന്ത്രപൂർവം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags