അയല്‍ക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കസ്റ്റഡിയിൽ
Updated: Oct 25, 2024, 20:11 IST
കുണ്ടറ: അയല്‍ക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമച്ച യുവാവിനെ കുണ്ടറ പൊലിസ് അറസ്റ്റ് ചെയ്തു. നാന്തിരിക്കല്‍ സ്വദേശി വിപിന്‍ ആണ് പിടിയിലായത്. വിപിന്റെ അയല്ക്കാരൻ സുനില്‍ (28) ആണ് തലയ്ക്ക് കൊടുവാളുകൊണ്ട് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.
ജൂലൈ 28-ന് വൈകിട്ട് 6.30-ന് വിപിന്റെ വീടിന് സമീപത്താണ് ആക്രമണമുണ്ടായത്. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാനായി ബൈക്ക് നിര്‍ത്തിയ സുനിലിനെ വിപിന്‍ കൊടുവാളുമായി എത്തി ആക്രമിക്കുകയായിരുന്നു.