കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
excise1

ചേളന്നൂർ: എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ചേളന്നൂർ കനോത്ത് മീത്തൽ അക്ഷയ്നെയാണ് (23) 230 മില്ലിഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ചേളന്നൂർ എക്സൈസ് ഇൻസ്‍പെക്ടർ പി. സുരേഷിന്റെ നേതൃത്വത്തിൽ അമ്പലത്തുകുളങ്ങര പെട്രോൾ പമ്പിനു സമീപംവെച്ചാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ദിവസം 40 ഗ്രാം കഞ്ചാവുമായി നാലു യുവാക്കളെ എക്‌സൈസ് പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. ഷിബു, പ്രിവന്റിവ് ഓഫിസർ സി.കെ. ബാബുരാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ, എസ്. സുജിൽ, പി.എസ്. അഷിൽദ്, വുമൺ സി.ഇ.ഒ പി.എം. ഷൈനി, എക്സൈസ് ഡ്രൈവർ എൻ.പി. പ്രബീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Share this story